കൂളിംങ് പേപ്പർ; ഇന്നു മുതൽ പരിശോധനയെന്ന് മോട്ടോർ വാഹന വകുപ്പ്


കോഴിക്കോട്: ഇന്ന് മുതൽ വാഹന പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാതെ കൂളിംങ് പേപ്പറുകൾ പതിക്കുന്നതും, കർട്ടനുകൾ ഉപയോഗിക്കുന്നത് തടയാനുമാണ് മോട്ടോർ വാഹന വകുപ്പ് ഞായറാഴ്ച മുതൽ വാഹന പരിശോധന നടത്തുന്നത്.

സുപ്രീം കോടതിയാണ് വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംങ് പേപ്പറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയത്. ഗ്ലാസുകളിൽ സ്റ്റിക്കറുകളും പതിക്കാൻ പാടില്ല. കാറുകളിൽ ഫാക്ടറി നിർമ്മിത ടിറ്റന്റ് ഗ്ലാസ് മാത്രമാണ് അനുവദനീയം.