കൂനംവെള്ളിക്കാവിൽ തിറ മഹോത്സവം


മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് പരദേവതാ ക്ഷേത്രത്തിൽ തിറ ഉത്സവം ആഘോഷിച്ചു. പരദേവതയുടെ വെള്ളാട്ടം, കരിയാത്തന് വെള്ളാട്ടം, പരദേവത തിറ എന്നിവ നടന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് വരാറുള്ള ആഘോഷവരവുകൾ ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയതിനാൽ ഇളനീർക്കുല സമർപ്പണം മാത്രമാണ് നടന്നത്.

തണ്ടാന്റെ വരവ്, ചങ്ങരംവെള്ളി ഭാഗം വരവ്, ചാലിൽമീത്തൽ ഭാഗം വരവ് എന്നിങ്ങനെ വിവിധ വരവുകൾ ഇക്കുറി ആഘോഷങ്ങളില്ലാതെ സമർപ്പണം മാത്രമാക്കി. തിരുവായുധം എഴുന്നള്ളത്തും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി ഏളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.