കുടിവെള്ള ക്ഷാമത്തിന് പരിഹാരം; പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു


മേപ്പയ്യൂര്‍ : രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവിക്കുന്ന കായലാട് കുറ്റിയില്‍ ഭാഗത്തെയും മാവുള്ള കണ്ടി ഭാഗത്തെയും 60 ഓളം കുടുബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ച്ചഹിച്ചു. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നാണ് 24 ലക്ഷം രൂപ കുടിവെളള പദ്ധതിക്കായി മന്ത്രി അനുവദിച്ചത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി എം ബാബു , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ എ.പി, കെ കുഞ്ഞിരാമന്‍, കെ രാജീവന്‍ , സുനില്‍ വടക്കയില്‍ , ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ ,കെ.കെ മൊയ്തീന്‍ മാസ്റ്റര്‍ , കെ.പി വേണുഗോപാലന്‍ , കെ.വി നാരായണന്‍ , കമ്മന മൊയ്തീന്‍ മാസ്റ്റര്‍, ടി.കെ.പ്രഭാകരന്‍ , സി.എം ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വാര്‍ഡ് മെംബര്‍ പി. പ്രശാന്ത് സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക