കിറുകൃത്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എകിസ്റ്റ് പോള്‍


കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ട സമയത്ത് ഡിസംബര്‍ ആറിനാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം വായാനക്കാര്‍ക്കായി സമര്‍പ്പിച്ചത്. പത്ത് ദിവസം കൊണ്ട് തന്നെ കൊയിലാണ്ടിയുടെ മനസ്സ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു.

കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, അരിക്കുളം, കീഴരിയൂര്‍, മേപ്പയ്യൂര്‍, മൂടാടി പഞ്ചായത്തുകളിലെ ഫല സാധ്യതയാണ് വോട്ടെടുപ്പിന് ശേഷം ഡിസംബര്‍ 15ന് രാവിലെ 11 മണി മുതല്‍ ഞങ്ങള്‍ പ്രഖ്യാപിച്ചത്. അപ്പോള്‍ സംശയം പ്രകടിപ്പിച്ചവരെപ്പോലും അത്ഭുതപ്പെടുത്തിയാണ് വാര്‍ഡ് തലത്തില്‍ ഉള്‍പ്പെടെ കൊയിലാണ്ടി ന്യൂസ് ഡോട് കോം എകിസ്റ്റ് പോള്‍ ഫലം ശരിയായത്. ആറ് പഞ്ചായത്തിലും ഒരു നഗരസഭയിലും പ്രവചനങ്ങളില്‍ മൂന്ന് വാര്‍ഡുകളില്‍ മാത്രമാണ് പിഴവ് പറ്റിയത്. എന്നാല്‍ ഭരണം ആര് നേടും എന്ന് പറഞ്ഞത് ഒരിടത്തും തെറ്റിയുമില്ല.

കൊയിലാണ്ടിയുടെ സ്പന്ദനം ലോകമെങ്ങും സമഗ്രമായി, സത്യസന്ധമായി എത്തിക്കാന്‍ ഞങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പിന്തുണയും കൂടെയുണ്ടാകും എന്ന് കരുതുന്നു. വിജയിച്ച് ജനപ്രതിനിധികളായ എല്ലാവരും ഈ നാടിന്റെ ഉന്നമനത്തിനായി ഗുണപരമായ ഇടപെടലുകള്‍ നടത്തണം എന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു.

ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഞങ്ങള്‍ പ്രഖ്യാപിച്ച എക്‌സിറ്റ് പോള്‍ ഫലം താഴെ വായിക്കാം.

കൊയിലാണ്ടി നഗരസഭ ചുവന്നു തന്നെ; ഇടതു മുന്നണി വീണ്ടും അധികാരത്തിലേറും

മൂടാടിയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലേറും

മേപ്പയ്യൂർ ഇത്തവണയും ചുവക്കും; എൽ ഡി എഫ് ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ

 

ചേമഞ്ചേരിയില്‍ ഇത്തവണ നറുക്കെടുപ്പ് വേണ്ട; ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും

അരിക്കുളം പഞ്ചായത്ത് ഇടതുപക്ഷം നിലനിര്‍ത്തും; യു ഡി എഫിന് മൂന്ന് സീറ്റ് വരെ ലഭിച്ചേക്കും

ചെങ്ങോട്ടുകാവിൽ ഇഞ്ചോടിഞ്ച്; ഫലം പ്രവചനാതീതമെന്ന് എക്‌സിറ്റ് പോള്‍

കീഴരിയൂരിൽ ഫോട്ടോ ഫിനിഷ്; എൽ ഡി എഫിന് ഭരണമെന്നും കൊയിലാണ്ടി ന്യൂസ് എക്സിറ്റ് പോൾ