കർഷക പോരാട്ടത്തിനൊപ്പം; പ്രവാസികളുടെ ഉപവാസം


കൊയിലാണ്ടി: അതിജീവനത്തിനായി പോരാടുന്ന ഇന്ത്യന്‍ കര്‍ഷക ജനതക്ക് ഐക്യദാര്‍ഢ്യവുമായി കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി കൂട്ട ഉപവാസം സംഘടിപ്പിച്ചു. കൊല്ലം ചിറക്ക് സമീപം ഗാന്ധി പ്രതിമക്ക് താഴെയാണ് ഉപവാസം സംഘടിപ്പിച്ചടത്.

ഉപവാസം കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗവും കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനുമായ കെ.ഷിജു ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് മാങ്ങോട്ടില്‍ സുരേന്ദ്രന്‍, ലോക കേരളസഭാ അംഗമായ കബീര്‍ സലാല, കേരള മദ്രസഭ ക്ഷേമനിധ ബോര്‍ഡ് അംഗം ഹാരിസ് ബാഫക്കി തങ്ങള്‍, മേപ്പയൂര്‍ ബാലകൃഷണന്‍, ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ചാത്തു സ്വാഗതവും പ്രസിഡന്റ് അബൂബക്കര്‍ മൈത്രി അധ്യക്ഷതയും ഉണ്ണികൃഷ്ണന്‍.പി.കെ നന്ദിയും പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ത്യയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹപരമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക