ഓർമ മരം നട്ട് സുഗതകുമാരി ടീച്ചർക്ക് ആദരം


കൊയിലാണ്ടി: മലയാളത്തിൻ്റെ പ്രിയ കവയത്രിയും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഉറച്ച ശബ്ദവുമായിരുന്ന സുഗതകുരായിയുടെ ഓർമ്മയ്ക്കായി, അവരുടെ ജൻമദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി വൃക്ഷ തൈകൾ നട്ടു. വിദ്യാഭ്യാസ വകുപ്പാണ് പരിപാടിയൊരുക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കുട്ടികൾ വീടുകളിലുമാണ് ഓർമ മരം നട്ടത്.

ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വാർഡ് കൗൺസിലർ എ.ലളിത
വൃക്ഷതൈ നട്ടു. പ്രിൻസിപ്പൽ പി.വത്സല, പി.ടി.എ പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത്, ശ്രീലാൽ പെരുവട്ടൂർ , പ്രദീപ്.കെ, തങ്കം.ടി.കെ, സുരേഷ്.സി, ബീന.കെ, രജികുമാർ, ഹെബ.ഇ.കെ, വിജയൻ.എൻ.കെ എന്നിവർ പങ്കെടുത്തു.

കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്റ്റി സ്കൂളിൽ പി.ടി.എ വൈസ് പ്രസിഡണ്ട് അൻസാർ കൊല്ലം വൃക്ഷ തൈകൾ നട്ടു. ഹെഡ്മാസ്റ്റർ
പി.സുരേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ മോഹനൻ നടുവത്തൂർ, രാജഗോപാലൻ, വാസന്തി, ബീന, ചന്ദ്രൻ, വിനോദ് പ്രവിത എന്നിവർ സംസാരിച്ചു.