ഓൺലൈൻ ക്ലാസിന്റെ മറവിൽ 14 കാരിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു, നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; 16 കാരൻ അറസ്റ്റിൽ


തൊടുപുഴ : ഓൺലൈൻ ക്ലാസിന്റെ മറവിൽ 14 വയസ്സുകാരിയെ 16 വയസുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബന്ധുവായ പെൺകുട്ടിയെയാണ് കൗമാരക്കാരൻ പീഡിപ്പിച്ചത്.

ഓൺലൈൻ ക്ലാസിന്റെ മറവിൽ അശ്ലീല സന്ദേശങ്ങൾ അയച്ച് പെൺകുട്ടിയുമായി മാസങ്ങളായി കൗമാരക്കാരൻ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണ് തുടർച്ചയായ പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു. പോക്സോ വകുപ്പാണ് 16കാരനെതിരെ ചുമത്തിയത്.

കൗമാരക്കാരനായ പ്രതിയെ ജൂവനൈൽ കോടതിയിൽ ഹാജരാക്കും. സമാനമായ രീതിയിൽ പീഡനം നടന്നതിന് കഴിഞ്ഞ മാസവും ഈ പ്രദേശത്ത് മറ്റൊരു
കേസെടുത്തിരുന്നു.

facebook sharing button
twitter sharing button
whatsapp sharing button
pinterest sharing button
email sharing button
sharethis sharing button