ഈ കുഞ്ഞിളം കൈകളും കർഷക ജനതക്കൊപ്പം


കൊയിലാണ്ടി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യവുമായി ബാലസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി കുട്ടികളുടെ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സിപിഐ എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ കെ മുഹമ്മദ് സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

വിഷ്ണുജ സ്വാഗതവും അഭിഷേക് അധ്യക്ഷതയും ഷിജു കെ , ടി ഇ ബാബു തുടങ്ങിയവര്‍ ആശംസയും പറഞ്ഞു. ഡല്‍ഹിയിലെ കൊടും തണുപ്പിനെ അവഗണിച്ച് സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് വേണ്ടി മേഖല കമ്മിറ്റികള്‍ സമാഹരിച്ച പുതപ്പുകള്‍ വിഷ്ണുജ ഏറ്റുവാങ്ങി.

 

കാര്‍ഷിക ബില്ലിനെതിരെ ഒന്നര മാസമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. എന്നാല്‍ കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക