ഇ ഗോപാലൻകുട്ടി വൈദ്യർ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ ശ്രീനിലയത്തിൽ ഇ.ഗോപാലൻകുട്ടി വൈദ്യർ അന്തരിച്ചു.85 വയസ്സായിരുന്നു. റിട്ട. ടെലികോം ജീവനക്കാരനാണ്. സെൻട്രൽ ഗവ.പെൻഷനേഴ് അസോസിയേഷൻ സ്ഥാപക നേതാവും കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റും ആയിരുന്നു.

എൻ.വി. ഗിരിജയാണ് ഭാര്യ. എൻ.വി.മിനി (ജെ.പി.എച്ച്.എൻ, ഗവ.ഹോസ്പിറ്റൽ പേരാമ്പ്ര), എൻ.വി.ബിജു (എൽ.ഐ.സി.ഏജന്റ് കൊയിലാണ്ടി,നാടക് ജില്ലാ സെക്രട്ടറി കെ.ശിവരാമൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി) എൻ.വി.നിഷ (കോതമംഗലം ഗവ.എൽ.പി.സ്കൂൾ അദ്ധ്യാപിക) എന്നിവർ മക്കളാണ്.

മരുമക്കൾ: ഇ.കെ.ശശിധരൻ (വാളൂർ ജി.യു.പി.സ്കൂൾ അധ്യാപകൻ), അജിത്ത് കുന്നോത്ത് (കടലുണ്ടി എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ), എം.ടി.ശ്രീകല (കുതിരവട്ടം മനോരോഗ ആസ്പത്രി ഹെഡ് നെഴ്സ്).

സഹോദരങ്ങൾ: പരേതരായ കളക്കണ്ടി അമ്മുകുട്ടി അമ്മ, എടവന കല്യാണി കുട്ടി അമ്മ.

സഞ്ചയനം: ജനുവരി 11 തിങ്കളാഴ്ച.