ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം


കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ക്ഷാമബത്ത ഇല്ലാതാക്കുകയും ചെയ്ത് കൊണ്ട് അവതരിപ്പിച്ച കേരള ബജറ്റിനെതിരെ കേരള എന്‍ ജി ഒ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി മധു ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് എം ഷാജി മനേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനു കോറോത്ത്, ടി. ഹരി ദാസന്‍, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന കമ്മറ്റി അംഗം വി പ്രതീഷ്, സിവില്‍ സര്‍വ്വീസ് ഓര്‍ഗനൈസര്‍ എം.ഷാജീവ് കുമാര്‍ പ്രദീപ് സായ് വേല്‍, കെ.അനില്‍കുമാര്‍, മന്‍സൂര്‍ തുടങ്ങിവര്‍ സംസാരിച്ചു.