അന്നം തരുന്നവർക്ക് ഐക്യദാർഢ്യം


കോഴിക്കോട്: ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നം തരുന്നവർക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പുതിയ സ്റ്റാൻഡ് പരിസരത്ത് നടത്തിയ സമര സായാഹ്‌നം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.വസീഫ് സ്വാഗതവും ജില്ലാ പ്രസിഡണ്ട് അഡ്വ.എൽ.ജി.ലിജീഷ് അധ്യക്ഷനുമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി സി ഷൈജു, പി.ഷിജിത്ത്, പി.കെ.അജീഷ്, കെ.അരുൺ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിങ്കി പ്രമോദ് പരിപാടിയിൽ നന്ദി പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക