അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ അരികിലേക്ക്
കൊയിലാണ്ടി: കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഓണ്‍ലൈനില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷേമാന്വേഷണത്തിനും പഠനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനുമായി ശ്രീ ഗുരുജി വിദ്യാനികേതന്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകരും, വിദ്യാലയ സമിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി.
ഓണ്‍ ലൈന്‍ ക്ലാസിനെപ്പറ്റി രക്ഷിതാക്കളില്‍ നിന്ന് നല്ല അഭിപ്രായമാണ് കിട്ടിയത്. സന്ദര്‍ശന വേളയില്‍ ഓണ്‍ലൈനായി നടത്തിയ രാമായണ പാരായണം, സ്വാതന്ത്ര്യ ദിന ക്വിസ്, യോഗ, കലാമേള, ഗണിത ശാസ്ത്രമേള, പാദ വാര്‍ഷിക, അര്ദ്ധവാര് ഷിക മൂല്യനിര്‍ണ്ണയങ്ങള്‍, എന്നിവയില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും നല്കി.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക