അങ്കണവാടി ജീവനക്കാർ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


കൊയിലാണ്ടി: അങ്കണവാടി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, സാമുഹിക സുരക്ഷപെൻഷനിൽ അങ്കണവാടി ജീവനക്കാരെ ഉൾപ്പെടുത്തുക, മിനിമം വേതനം 21,000 ആക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി അങ്കണവാടി ജീവനക്കാർ മാർച്ചും ധർണ്ണയും നടത്തി.

അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപേഴ്സ് അസോസിയേഷൻ (സിഐടിയു) ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ ധർണ്ണ ഡിവൈഎഫ്ഐ ജില്ല പ്രസിഡണ്ട് എൽ.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു.

കെ.സതീദേവി അധ്യക്ഷത വഹിച്ചു. പി.നളിനി, എം.പത്മനാഭൻ, എം.എ.ഷാജി, പി.കെ.പ്രസീത എന്നിവർ സംസാരിച്ചു. വി.പി.പ്രേമ സ്വാഗതം പറഞ്ഞു.