ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന ബേപ്പൂര്‍ സ്വദേശി റിയാദില്‍ അന്തരിച്ചു
കോഴിക്കോട്: ഹൃദ്രോഗത്തെ തുടര്‍ന്ന് ജിദ്ദയിലെആശുപത്രിയില് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. ബേപ്പൂര്‍ നടുവട്ടം സ്വദേശി സെയ്ദ് സുബൈറാണ് മരിച്ചത്. 53 വയസ്സായിരുന്നു.
കുറച്ചു ദിവസമായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടായി ജിദ്ദയില്‍ പ്രവാസിയായ സെയ്ദ് സുബൈര്‍ അവിടെയൊരു കെട്ടിടത്തില്‍ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ കോയിസ്സന്‍, ഭാര്യ: സാജിത (സിജോള്‍), മക്കള്‍: ഹിബ ആമിന (മെഡിക്കല്‍ വിദ്യാര്‍ഥിനി), ഫയ്സ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി), മറ്റു സഹോദരങ്ങള്‍: ശംസുദ്ദീന്‍, ഹാഷിം, ഫൈസല്‍, ഫാത്തിമ, റബിഅ, റംലത്ത്. ജിദ്ദയില്‍ ഖബറടക്കും.