ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ പ്രളയം; വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒലിച്ചുപോയി, കെട്ടിടങ്ങള്‍ വെള്ളത്തിനടിയില്‍; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണാം


സിംല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തിൽ നിരവധി കാറുകൾ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. കനത്ത മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുകുകയാമ്. കനത്ത മഴയില്‍ ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

ഭഗ്‌സു നാഗ് പ്രദേശത്തെ വിനോദ സഞ്ചാര മേഖലഖളിൽ പ്രളയം കനത്ത നാശം വിതച്ചു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുന്നതിന്‍റെയും ഹോട്ടലുകളിലേക്ക് അതിവേഗം വെള്ളം കയറുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പ്രദേശത്ത് മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. അതേസമയം മിന്നൽ പ്രളയ മുന്നറിയിപ്പ് ഉണ്ടായിട്ടും ധർമ്മശാല ജില്ലയിലെ അധികൃതർ ജാഗ്രത നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും ദുരിതാശ്വാസ നടപടികൾ സ്വീകരിച്ചു വരുന്നു.

Video 1:

കനത്ത മഴയിൽ കംഗ്ര ജില്ലയിലും ധർമ്മശാലയിൽ നിന്ന് 58 കിലോമീറ്റർ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകൾക്കും കനത്ത നാശനഷ്ടമുണ്ടായി. കാൻഗ്രയ്ക്ക് പുറമെ ഹിമാചൽ പ്രദേശിലെ മറ്റ് നിരവധി ജില്ലകളിലും കനത്ത മഴയുണ്ടായി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണർ നിപുൻ ജിൻഡാൽ അറിയിച്ചു. “ഭഗ്‌സു നാഗിൽ മേഘവിസ്ഫോടനം ഉണ്ടായോ എന്ന് ഞങ്ങൾക്ക് പറയാനാവില്ല, പക്ഷേ തുടക്കത്തിൽ, കനത്ത മഴയെത്തുടർന്ന് ഇത് മിന്നൽ പ്രളയം പോലെയാണ് കാര്യങ്ങൾ അനുഭവപ്പെട്ടത്” ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

Video 2: