ഹാര്‍ബറിനു മുന്‍വശത്തെ അഴുക്ക്ചാല്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം; പ്രതിഷേധവുമായി നാട്ടുകാര്‍


കൊയിലാണ്ടി: ഹാര്‍ബറിനു മുന്‍വശത്തെ അഴുക്ക്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദുരിതത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ ഹാര്‍ബര്‍ എന്ന് പറഞ്ഞ് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനം കഴിഞ്ഞത്. എന്നാല്‍ ഹാര്‍ബറിനു മുന്‍വശത്തെ അഴുക്ക്ചാലിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ അഴുക്ക്ചാലില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ,ജീവികള്‍ ചത്ത് പൊന്തിയും, കെട്ടികിടന്ന് ഒഴുക്ക് നിലച്ചിരിക്കുകയാണ്. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് കടുത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഹാര്‍ബറിനു സമീപം നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

വിഷയം ഹര്‍ബര്‍ വകുപ്പിനെ അറിയിച്ചെങ്കിലും .ഘട്ടം ഘട്ടമായി പണി പൂര്‍ത്തിയാക്കുമെന്ന മറുപടിയാണ് അവരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ നാട്ടുകാരും, അരയ സമാജങ്ങളും വിഷയം ജില്ലാ കക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക