ഹയര്‍ സെക്കന്റ്‌റി പ്രവേശനം: 40 ശതമാനം സീറ്റ് സര്‍ക്കാര്‍ മെറിറ്റില്‍ വര്‍ദ്ധിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി


പേരാമ്പ്ര: ജില്ലയിലെ ഹയര്‍ സെക്കന്റ്‌റി പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ 40 ശതമാനം സീറ്റില്‍ വര്‍ദ്ധനവ് വരുത്തി പ്ലസ് വണ്‍ ബാച്ചില്‍ 70 സീറ്റാക്കി വര്‍ദ്ധിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് അവശ്യപ്പെട്ടു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ ഡയരക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കോഴിക്കോട് എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി.

കൊറോണയുടെ സാഹചര്യത്തില്‍ മുഴുവന്‍ കുട്ടികളെയും ഒരേ സമയം ക്ലാസ്സില്‍ ഇരുത്താന്‍ കഴിയാത്തതിനാല്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാവില്ല. സീറ്റ് വര്‍ദ്ധനവിന് പുതിയ തസ്തിക സൃഷ്ടിക്കേണ്ടതില്ലാത്തതിനാല്‍ സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാവില്ലെന്നും എ.ഐ.എസ്.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.