സർക്കാരിന്റെ അഭിമാന പദ്ധതി കെ-ഫോൺ; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക

സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, പോലീസ് സ്‌റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡാറ്റ സെന്ററുകൾ, കലക്ടറേറ്റുകൾ എന്നിവയിൽ ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കും. ജൂലൈ മാസത്തോടെ പ്രവർത്തനം സംസ്ഥാനവ്യാപകമാക്കും

പത്ത് എംബിപിഎസ് മുതൽ വൺ ജിബിപിഎസ് വരെ വേഗതയിൽ നെറ്റ് കണക്ഷൻ ലഭിക്കും. കൊച്ചി ഇൻഫോപാർക്കിലാണ് നെറ്റ് വർക്ക് നിയന്ത്രണ സംവിധാനം.