സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (11/01/2021)
കോഴിക്കോട്:ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
കേരളാ പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പ്ലസ് ടു വും അതിനു മുകളില്‍ യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഓണ്‍ലൈനായാണ് പരിശീലനം. പി.എസ്.സി. നിഷ്കര്‍ഷിക്കുന്ന പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ രേഖപ്പെടുത്തി ജനുവരി 25നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഇ- മെയില്‍ വിലാസം : deekzkd.emp.lbr@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370179.
ഗതാഗതം നിരോധിച്ചു
മഞ്ഞപ്പാലം – വാകയാട് റോഡിന്റെ കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം ജനുവരി 30 വരെ നിരോധിച്ചതായി പനങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് ഇന്നും നാളെയും (ജനുവരി 12, 13)
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജനുവരി മാസത്തെ സിറ്റിംഗ് ഇന്നും നാളെയും (ജനുവരി 12, 13) രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സി- ഡിറ്റില്‍ സ്കാനിങ് അസിസ്റ്റന്റ്
സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന് പ്രോജക്ടുകളുടെ സ്കാനിംഗ് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്കാനിങ് അസിസ്റ്റന്റുമാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍- രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു മുന്‍ഗണന. പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ല്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം.
പി.ജി. സീറ്റൊഴിവ്
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എ ഇംഗ്ളീഷ്, എംകോം കോഴ്സുകള്‍ക്ക് ഓപ്പണ്‍, ഭിന്നശേഷി, ലക്ഷദ്വീപ്, സ്പോട്സ്, വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അതത് കാറ്റഗറിയിലുള്ള ക്യാപ് രജിസ്ട്രേഷന്(ലേറ്റ് ക്യാപ്പ് രജിസ്ട്രേഷന് ഉള്‍പ്പെടെ) ചെയ്ത വിദ്യാര്‍ത്ഥികള്‍ ജനുവരി 14ന് രാവിലെ 10.30ന് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2223243.
ലേലം 22ന്
പേരാമ്പ്ര സബ് ട്രഷറിക്ക് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഴയ കെട്ടിടം സ്ഥിതിചെയ്തിരുന്ന പേരാമ്പ്ര – പയ്യോളി റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും ഒരു പ്ലാവും രണ്ടു പനകളും ജനുവരി 22ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യുമെന്ന്് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9496000216.
നിയമസഭ സമിതി 27ന് ചേരും
കേരള നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതി ജനുവരി 27 ന് ഉച്ച രണ്ട് മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നും സമിതിയ്ക്ക് ലഭിച്ച ഹരജികളില്‍ ബന്ധപ്പെട്ട ജില്ലാ തല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ അറബിക് എന്‍സിഎ, എസ്സി കാറ്റഗറി നം. 107/2021 തസ്തികയ്ക്ക് 2021 ഏപ്രില്‍ മൂന്ന് ഗസറ്റ് വിജ്ഞാന പ്രകാരം യോഗ്യരായ അപേക്ഷകര്‍ ആരും ലഭ്യമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
മരം ലേലം 19ന്
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 10 മരങ്ങള്‍ ജനുവരി 19ന് രാവിലെ 11 മണിക്ക് പാലക്കാടി അങ്ങാടിയില്‍ ലേലം ചെയ്യും.
മണ്ണ് ലേലം
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായിയുളള ചുവന്ന മണ്ണ് ജനുവരി 19 ന് ഉച്ചക്ക് 12 മണിക്ക് പാലക്കാടി അങ്ങാടിയില്‍ ലേലം ചെയ്യും.
ജനുവരി 23ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ ജില്ലയില്‍ 5 വയസ്സിനു താഴെയുള്ള 2,29,975 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയില്‍ ഒണ്‍ലൈനായി വിളിച്ചു ചേര്‍ത്ത ജില്ലാ ടാസ്ക് ഫോഴ്സ് യോഗത്തില്‍ വിവിധ വകുപ്പു തലവന്മാരും സര്‍ക്കാര്‍ സര്‍ക്കാരേതര സംഘങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. തുള്ളിമരുന്ന് നല്‍കുന്നതിനായി ജില്ലയിലുടനീളം 2073 ബൂത്തുകളാണ് സൗകര്യപ്പെടുത്തുക.
ദര്‍ഘാസ് തിയ്യതി പുന: ക്രമീകരിച്ചു
ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് (ജനുവരി 12) നടത്താനിരുന്ന അത്തോളി ഗ്രാമ പഞ്ചായത്തിന്റെ പൊതുമരാമത്തു പ്രവര്‍ത്തികളുടെ ദര്‍ഘാസ് തിയ്യതി ജനുവരി 17ന് രാവിലെ 10 മുതല്‍ 12 വരെ പുന:ക്രമീകരിച്ചതായി സെക്രട്ടറി അറിയിച്ചു.