സ്വർണ്ണകള്ളക്കടത്ത് ക്വട്ടേഷൻ മാഫിയകൾക്കെതിരെ പേരാമ്പ്രയിൽ യുവമോർച്ച ധർണ്ണ സംഘടിപ്പിച്ചു


പേരാമ്പ്ര: സ്വര്‍ണ്ണകള്ളക്കടത്ത് ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരെ പേരാമ്പ്രയില്‍ യുവമോര്‍ച്ച ധര്‍ണ്ണ സംഘടിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

സിപിഎംന് ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി ഡിവൈഎഫ്‌ഐ മാറിയിരിക്കുകയാണെന്നും രാമനാട്ടുകരയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലും കരിപ്പൂര്‍ വിമാനതാവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിലും ഡിവൈഎഫ്‌ഐക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കടത്തു കേസുകളില്‍ സിപിഎമ്മിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോർച്ച പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണുപ്രസാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി പേരാമ്പ്ര നിയോജക മണ്ഡലംപ്രസിഡന്റ് വി.സി.ബിനീഷ്, യുവമോർച്ച സംസ്ഥാന ട്രഷറർ കെ.അനൂപ് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാഗേഷ് തമ്മൽ, മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി.രാജേഷ്, മണ്ഡലം ട്രഷറർ രജീഷ് കണ്ടോത്ത്, യുവമോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുധീപ്.ഒ.കെ, മണ്ഡലം സെക്രട്ടറി അർജുൻ മുയിപ്പോത്ത്, നിഖിൽ മോഹൻ,വി.വി. അഭിലാഷ്, ശ്രീനാഥ് എന്നിവർ പങ്കെടുത്തു.