സ്വാതന്ത്ര്യ സമര ചരിത്രത്തെ കാവിവൽക്കരിക്കാനുളള നീക്കത്തിനെതിരെ കീഴരിയൂരിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ


പേരാമ്പ്ര: മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത് സ്വാതന്ത്ര്യ സമര ചരിത്രത്തെ കാവിവൽക്കരിക്കാനുളള നീക്കത്തിനെതിരെ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് കീഴരിയൂരിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

കൂട്ടായ്മ പേരാമ്പ്ര നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് ടി.യു.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ഇടത്തിൽ ശിവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എടത്തിൽ രവി, ടി.സത്താർ, ഷാനിദ് ചങ്ങരോത്ത്, കുന്നുമ്മൽ റസാഖ്, ടി.എ.സലാം, കെ.എം.വേലായുധൻ, എ.മൊയ്തീൻ മാസ്റ്റർ, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി അൻസിൽ, റിതിജ് എന്നിവർ പ്രസംഗിച്ചു.