സ്വാതന്ത്രദിനത്തില്‍ യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് യൂണിറ്റി ഡേ ആചരിച്ചു; മേപ്പയ്യൂര്‍ ടൗണില്‍ ദേശീയ പതാക ഉയര്‍ത്തി


മേപ്പയ്യൂർ: സ്വാതന്ത്രദിനത്തിൽ യൂണിറ്റി ഡേ ദിനാചരണത്തിൽ യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ ദേശീയ പതാക ഉയർത്തി .

മേപ്പയൂർ പഞ്ചായത്ത്തല ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി ടി.കെ.എ.ലത്തീഫ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.ഷാഹിദ് മേപ്പാട്ട് അധ്യക്ഷനായി.എം.എം.അഷ്റഫ്, മുജീബ് കോമത്ത്, കെ.കെ.റഫീഖ്, കെ.ലബീബ് അഷ്റഫ്, ടി.കെ.വാഹിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.