സ്വാതന്ത്ര സമര സേനാനിയായ അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ക്ക് മേപ്പയ്യൂര്‍ സ്‌കൂളിലെ എസ്.പി.സിയുടെ സ്‌നേഹാദരം


മേപ്പയ്യൂർ: മേപ്പയൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് യൂണിറ്റ് രാജ്യത്തിൻ്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യപ്പുലരിയിലേക്ക്’ എന്ന പരിപാടിയുടെ ഭാഗമായി കേഡറ്റുകൾ സ്വാതന്ത്ര്യ സമരസേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെ വീട്ടിലെത്തി ആദരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ ഡിവൈഎസ്പി ‘അശ്വകുമാർ കുഞ്ഞിക്കണ്ണൻ നമ്പ്യാരെ ത്രിവർണ്ണ ഷാൾ അണിയിച്ച് രാജ്യത്തിൻ്റെ സ്നേഹാദരം അർപ്പിച്ചു.

വിശിഷ്ട സേവനത്തിനുള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ അശ്വകുമാറിനുള്ള ഉപഹാരം മേപ്പയ്യൂർ എസ് എച്ച് ഒ ഉണ്ണികൃഷ്ണൻ കെ സമർപ്പിച്ചു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അനൻ സൗരെ സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.രാജീവൻ അധ്യക്ഷത വഹിച്ചു. എ സുബാഷ് കുമാർ, ഇ എം രാമദാസൻ, ദിനേശൻ പാഞ്ചേരി, ഷൈനി ,കെ കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു, സ്റ്റുഡൻ്റ് പോലീസ് സി പി ഒ ,കെ സുധീഷ് കുമാർ നന്ദിയും പറഞ്ഞു.