കൊയിലാണ്ടിയിൽ സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണം -ബി.ജെ.പി
അരിക്കുളം: കൊയിലാണ്ടി ഊരള്ളൂരില്‍ സ്വര്‍ണക്കടത്ത് സംഘം തോക്കുചൂണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കൊള്ളസംഘത്തിന്റെ പ്രധാന കണ്ണിയേയാണ് തട്ടികൊണ്ട് പോയിരിക്കുന്നതെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ് ആരോപിച്ചു.
രാമനാട്ടുകരയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിന്റെ ബാക്കിപത്രമാണ് ഊരള്ളൂരില്‍ നടന്നിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവര്‍ ഊരള്ളൂര്‍ പ്രദേശത്ത് ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ബി.ജെ.പി അരിക്കുളം പഞ്ചായത്ത് ഭാരവാഹി ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ രാധാകൃഷ്ണന്‍ എടവന അധ്യക്ഷത വഹിച്ചു. പ്രസാദ് ഇടപ്പള്ളി, സുകുമാരന്‍ ചെറുവത്ത്, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.