സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് തിരിച്ചടി; സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം; ഉടന്‍ ജയില്‍ മോചിതരാകും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍.ഐ.എയ്ക്ക് തിരിച്ചടി. കേസില്‍ സ്വപ്‌ന സുരേഷ്, സരിത്ത്, എം.എം. ജലാല്‍, റബിന്‍സ്, മുഹമ്മദ് ഷാഫി എന്നിവർ ഉൾപ്പെടെ മുഴുവൻ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്. ഇ.ഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നേരത്തേ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വപ്‌നയ്‌ക്കെതിരെ കൊഫെപോസ കരുതല്‍ തടങ്കല്‍ കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.