‘മറക്കിലൊരിക്കലും’; സ്ഥലം മാറ്റം ലഭിച്ച എസ്.ഐക്ക് വികാര നിര്‍ഭരമായ യാത്രയയപ്പ്; പൊട്ടിക്കരഞ്ഞ് ജനങ്ങളും എസ്.ഐയും; കണ്ണുനിറയ്ക്കുന്ന വീഡിയോ കാണാം
ഒരു നാടാകെ വിങ്ങുകയായിരുന്നു, തങ്ങളുടെ പ്രിയപ്പെട്ട സബ് ഇൻസ്‌പെക്ടറുടെ യാത്രയയപ്പ് ദിനത്തിൽ. ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലാണ് വൈകാരിക രംഗം അരങ്ങേറിയത്. എസ്ഐയ്ക്ക് യാത്രയയപ്പ് നൽകാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. സബ് ഇൻസ്പെക്ടറായ വിശാൽ പട്ടേലിനാണ് ഹൃദ്യമായ യാത്രയയപ്പ് ലഭിച്ചത്. നാട്ടുകാരും സഹപ്രവർത്തകരും വികാരാധീനരായതോടെ വിശാൽ പട്ടേലിന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പരാതികളുമായി വരുന്ന ജനങ്ങളോട് മാന്യമായി പെരുമാറുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിൽ എസ് ഐ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അതിനാൽ തന്നെ തന്റെ സ്നേഹവും നന്മയും നിറഞ്ഞ പെരുമാറ്റത്തിലൂടെ വിശാൽ നാട്ടുകാരുടെ പ്രിയപെട്ടവനാവാൻ അധിക കാലമെടുത്തില്ല.
ഇതിനിടെയാണ് വിശാലിന് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റം കിട്ടിയത്. അദ്ദേഹത്തിന്റെ യാത്രയയപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി. വിശാലിന് യാത്രയയപ്പ് നൽകാൻ നിരവധി പേരാണ് സ്റ്റേഷനിലെത്തിയത്. ചിലർ കെട്ടിപ്പിടിച്ചു. മറ്റു ചിലർക്ക് കരച്ചിലടക്കാനായില്ല. ഇടയ്ക്ക് വിശാലും കണ്ണീരണിഞ്ഞു. ഓരോരുത്തരോടായി യാത്ര ചോദിച്ചു നീങ്ങുമ്പോൾ അവർ അദ്ദേഹത്തിന് മേൽ പുഷ്പങ്ങൾ വിതറുകയും ചെയ്യുന്നുണ്ടായിരുന്നു.