സ്ത്രീധനനിരോധന ദിനാചരണത്തിന്റെ ഭാഗമായി ചെറുവണ്ണൂരില്‍ വനിതകളുടെ രാത്രിനടത്തം


മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പേരാമ്പ്ര ഐ.സി.ഡി.എസ്. പ്രോജക്ട് എന്നിവയുടെയും നേതൃത്വത്തില്‍ സ്ത്രീധനനിരോധന ദിനാചരണത്തിന്റെ ഭാഗമായി വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. പന്നിമുക്കില്‍നിന്നും മുയിപ്പോത്തുനിന്നും നടന്നെത്തിയ വനിതകള്‍ ചെറുവണ്ണൂരില്‍ സംഗമിച്ചു.ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ സംഗമംഉദ്ഘാടനംചെയ്തു.

അങ്കണവാടി പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വി.പി പ്രവിത അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അംഗം പി. മോനിഷ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം.കെ നിമ്മി, വാര്‍ഡ് അംഗങ്ങളായ ഇ.ടി ഷൈജ, കെ.എം ബിജിഷ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു.