സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല, നല്‍കില്ല എന്ന മുദ്രാവാക്യവുമായി പേരാമ്പ്ര എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ ബോധവത്ക്കരണ സദസ്സ്


പേരാമ്പ്ര: സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല,കൂട്ടുനില്‍ക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.കെ നളിനി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സന എസ് പ്രകാശ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഏരിയ സെക്രട്ടറി അശ്വന്ത്ചന്ദ്ര പ്രസംഗിച്ചു.