സ്‌കൂള്‍-കോളേജ് അക്കാദമി സെലക്ഷനില്‍ മിന്നുന്ന പ്രകടനം; പേരാമ്പ്ര സ്വദേശി നിവ പി.എസ്സിനെ അഭിനന്ദിച്ച് എസ്.എഫ്.ഐ


പേരാമ്പ്ര: സ്‌കൂള്‍-കോളേജ് അക്കാദമിയില്‍ സെലക്ഷന്‍ നേടിയ നിവ പി.എസിന് എസ്.എഫ്.ഐയുടെ ആദരം. വടക്കുമ്പാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ നിവയ്ക്ക് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആര്‍.സിദ്ധാര്‍ത്ഥ് പഠനോപകരണങ്ങള്‍ നല്‍കി അഭിനന്ദിച്ചു.

സെലക്ഷന്‍ ക്യാമ്പില്‍ പ്രധാന ഇനങ്ങളില്‍ കഴിവു തെളിയിച്ചാണ് നിവ ഈ അഭിമാന നേട്ടം കൈവരിച്ചത്. പാലേരി കണ്ണാടി സ്വദേശിയായ അമ്പലപ്പറമ്പില്‍ പ്രകാശന്റെയും സോഫിയയുടെ മകളാണ്.

അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍ എന്നിവ ഒഴികെയുള്ള കായിക ഇനങ്ങളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകളിലേക്ക് ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള കുട്ടികളുടെ സോണല്‍ സെലക്ഷന്‍ ഓഗസ്റ്റ് 12 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വച്ചാണ് നടന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.