സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ വടകരയില്‍ നഗരസഭ കൗണ്‍സിലര്‍ക്ക് നായയുടെ കടിയേറ്റു
വടകര: വടകര നഗരസഭയിലെ അടയ്ക്കാത്തെരു വാര്‍ഡ് കൗണ്‍സിലര്‍ സത്യഭാമയ്ക്ക് സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റു. സഹോദരനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കടിയേറ്റ സത്യഭാമ സ്കൂട്ടറില്‍നിന്ന് താഴെവീണ് തലയ്ക്കും പരിക്കേറ്റു. വടകര ഗവ.ജില്ലാ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വടകരയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായശല്യം നിരന്തരം വാര്‍ത്തയാകുന്നതിനിടെയാണ് ഈ സംഭവവും. ഒരുമാസത്തിനിടെ ഒട്ടേറെപ്പേര്‍ക്ക് വടകരയില്‍നിന്ന് കടിയേറ്റിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നഗരസഭ ഒഴിഞ്ഞുമാറുകയാണെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് വി.കെ. അസീസ് ആരോപിച്ചു. ശക്തമായ നടപടി നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് പി.എസ്. രഞ്ജിത് കുമാര്‍ ആവശ്യപ്പെട്ടു.