സോഷ്യലിസ്റ്റ് നേതാവ് എ.കെ. തെയ്യോന്റെ ചരമദിനം പേരാമ്പ്രയിൽ ആചരിച്ചു
പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവ് എ.കെ തെയ്യോന്റെ ചരമദിനം ആചരിച്ചു. പേരാമ്പ്ര വ്യാപാരഭവനില്‍ ചേര്‍ന്ന ചരമദിനാചരണ പരിപാടി ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.
സോഷ്യലിസ്റ്റ് നേതാക്കളായ അരങ്ങില്‍ ശ്രീധരന്, കെ.വി. മേനോന്, കെ. കേളപ്പന്, വീരേന്ദ്രകുമാര്‍, എന്നിവരോടൊപ്പം പല ഘട്ടങ്ങളിലായി പ്രവര്‍ത്തിച്ച് കൊടിയ മര്‍ദ്ദനവും ജയില്‍ ശിക്ഷയും അനുഭവിച്ച എ.കെ. തെയ്യോന്‍ പാര്ശ്വവല്ക്കരിക്കപെട്ട ജനങ്ങളുടെ നേതാവും പോരാളിയുമായിരുന്നുവെന്ന് ജനതാദല് (എസ്) സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി. തോമസ് എം.എല്‍.എ സോഷ്യലിസ്റ്റ് നേതാവായിരുന്ന എ.കെ തെയ്യോന്റെ ചരമദിനത്തോടനുബന്ധിച്ചു വീഡിയോ സന്ദേശത്തില്‍ അഭിപ്രായപെട്ടു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ത്യയിലെ വര്‍ഗീയ മുതലാളിതത്ത ഫാസിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ ജനാധിപത്യ സോഷ്യലിസ്റ്റുകളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ടി.കെ ബാലഗോപാലന് മുഖ്യ പ്രഭാഷണം നടത്തി.
ചന്ദ്രന് നൊച്ചാട് അധ്യക്ഷനായി. റഷീദ് മുയിപ്പോത്ത്, ശ്രീനിവാസന് കൊടക്കാട്, എ.എം. ബാലന്, എ.എം. മോഹനന്, സുഭാഷ് കുട്ടോത്ത്, എ.എം. ബല്‍റാം, വി.പി വേണു എന്നിവര്‍ സംസാരിച്ചു. സുരേഷ് ചേനായി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ. ബിജു നന്ദിയും പറഞ്ഞു.