സേവാഭാരതി സേവാമെഡിസിൻ ബാലുശ്ശേരിയിൽ ആരംഭിച്ചു


കൊയിലാണ്ടി: സേവാഭാരതി പുതിയ സേവാമെഡിസിൻ ബാലുശ്ശേരിയിൽ ആരംഭിച്ചു. സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.

എല്ലാ ബ്രാൻഡഡ് ഇംഗ്ലീഷ് മരുന്നുകളും 13% മുതൽ 60% വരെ വിലക്കുറവിൽ നൽകുന്ന ഈ സ്ഥാപനം എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികളിലെയും ശീട്ടുകളിലെ മരുന്നുകളും ലഭ്യമാക്കും. ജനങ്ങൾക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനോടൊപ്പം മിച്ചം വരുന്ന തുക മറ്റ് സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നു.

സേവാഭാരതി സംസ്ഥാന സിക്രട്ടറി ഷാജകുമാർ സേവാ സന്ദേശം നൽകി.
സി.ശശിധരൻ, വി.സി.വിജയൻ, കെ.വി.ബാലൻ, അഹമ്മദ് കോയ മാസ്റ്റർ, കെ.പി.സുരേഷ് ബാബു, ജാഫർ രാരോത്ത്, പി.ആർ.രഘൂത്തമൻ, ബീന കാട്ടുപറമ്പത്ത്, അനീഷ് അമ്പാടി, സുധാകരൻ മാസ്റ്റർ, വി.നാരായണകുമാർ, കെ.എം.രാജീവൻ എന്നിവർ ആശംസകൾ നേർന്നു. രജി.കെ.എം സ്വാഗതവും കല്ലേരി മോഹനൻ നന്ദിയും പറഞ്ഞു.