സേവനങ്ങള്‍ക്കായി ഏറെ ദൂരം യാത്ര ചെയ്യണ്ട; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രാദേശിക ഓഫീസ് ‘ഗ്രാമകേന്ദ്രം’ മുതുകാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു


പേരാമ്പ്ര: പഞ്ചായത്ത് ഓഫീസിലെ സേവനങ്ങള്‍ക്കായി ഇനി ഏറെ ദൂരം യാത്ര ചെയ്യണ്ട. മുതുകാട്ടില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രാദേശിക ഓഫീസ് ‘ഗ്രാമകേന്ദ്രം’ പ്രവര്‍ത്തനം ആംഭിച്ചു. ഇതോടെ മുതുകാട് ഭാഗങ്ങളിലുള്ളവര്‍ക്ക് എഴുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകും.

മുതുകാട് ഭാഗത്തെ നാല് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസിലെ സേവനങ്ങള്‍ക്ക് ഏറെ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. ഈ ഭാഗങ്ങളില്‍ കൂടുതലും ആദിവാസി വിഭാഗം ജനങ്ങളാണ് താമസിക്കുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിനും കൂടി ലക്ഷ്യം വെച്ചാണു പ്രാദേശിക പ്രസിഡന്റ് ഓഫീസ് മുതുകാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

‘ഗ്രാമകേന്ദ്രം’ സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെമ്പര്‍മാരായ സി.കെ ശശി, ബിന്ദു വത്സന്‍, എം.എം പ്രദീപന്‍, ആലീസ് പുതിയേടത്ത്, സിപിഎം മുതുകാട് ലോക്കല്‍ സെക്രട്ടറി പി.സി.സുരാജന്‍ എന്നിവര്‍ പങ്കെടുത്തു.