സേനയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം; സ്മൃതിദിനത്തില്‍ കോഴിക്കോട് എആര്‍ ക്യാമ്പില്‍ പരേഡ്‌


കോഴിക്കോട്: രാജ്യത്ത് ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടതും ആകസ്മിക മരണം സംഭവിച്ചതുമായ വിവിധ പൊലീസ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ച് രാജ്യത്ത് ഇന്ന് സ്മൃതി ദിനം ആചരിക്കുന്നു. സ്മൃതി ദിനത്തോടനുബന്ധിച്ച്‌
കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് എആര്‍ ക്യാമ്പില്‍ ഇന്ന് കാലത്ത് കൊമെമ്മറേഷന്‍ പരേഡ് നടന്നു. ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് എ ഐപിഎസ് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.

വടകര ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫ് വീരമൃത്യു വരിച്ച പൊലീസ് രക്തസാക്ഷികളുടെ പേരുകള്‍ വായിച്ചു. വടകര കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ദീപു.സി.എസ് പരേഡ് നയിച്ചു. ചടങ്ങില്‍ കോഴിക്കോട് റൂറല്‍ ജില്ലയിലെ ഡിവൈഎസ്പിമാരും വിവിധ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍മാരും, സബ് ഇന്‍സ്‌പെക്ടര്‍മാരും, എആര്‍ ക്യാമ്പിലെ സേനാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പൊതുജനങ്ങള്‍ക്ക് പോലീസ് ഫ്‌ളാഗ് ഡേ സ്റ്റാമ്പ് വിതരണം ചെയ്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.