സൂക്ഷിക്കണേ!! പേരാമ്പ്ര മേഖലയിൽ ഇന്ന് 22 കേസുകൾ സ്ഥിരീകരിച്ചു


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപത് കടന്നു. 22 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പേരാമ്പ്രയിലാണ്. 7 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഇന്ന് പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് പഞ്ചായത്തുകളില്‍ ഒരാള്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:

പേരാമ്പ്ര – 7

അരിക്കുളം – 1

ചക്കിട്ടപ്പാറ – 3

ചങ്ങരോത്ത് – 0

ചെറുവണ്ണൂര്‍ – 1

കായണ്ണ – 0

കീഴരിയൂര്‍- 1

കൂത്താളി – 4

മേപ്പയ്യൂര്‍ – 3

നൊച്ചാട്- 2

തുറയൂര്‍ – 0