സുരേഷ് ഗോപി എം.പി ഇന്ന് പേരാമ്പ്രയില്‍


പേരാമ്പ്ര: നടനും എം.പിയുമായ സുരേഷ് ഗോപി ഇന്ന് പേരാമ്പ്രയില്‍ എത്തും. ഒരു വര്‍ഷം കൊണ്ട് ഒരു കോടി തെങ്ങിന്‍ തൈകള്‍ നട്ടുവളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി തുടക്കം കുറിച്ച സ്മൃതി കേരം പദ്ധതിയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഉദ്ഘാടനത്തിനാണ് കേന്ദ്ര നാളീകേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേശ് ഗോപി പേരാമ്പ്രയിലെത്തുന്നത്.

100 കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈ വിതരണവും, കര്‍ഷകരെ ആദരിക്കലും, പ്രതിഭകളെ ആദരിക്കല്‍ ചടങ്ങിലും സുരേഷ് ഗോപി പങ്കെടുക്കും. പേരാമ്പ്ര ടാക്‌സി സ്റ്റാന്റില്‍ വൈകീട്ട് 3 മണിക്കാണ് പരിപാടി നടക്കുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.