സുരക്ഷിതരായുറങ്ങാം; ആവാസ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടുനിര്‍മ്മിക്കാന്‍ ആദ്യ ഗഡു വിതരണം ചെയ്ത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആവാസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 106 വീടിന്റെ ഗുണ ഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് എന്‍.പി ബാബു വിതരോണ്ഘാടനം നിര്‍വ്വഹിച്ചു.

പട്ടികജാതി-പട്ടിക വര്‍ഗം, ജനറല്‍, മൈനോറിറ്റി മേഖലകളിലെ വിഭാഗങ്ങളിലെ 1237 ഗുണഭോക്തക്കളിലെ 106 പേര്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം വീട് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.

ബി.ഡി.ഒ പി.വി. ബേബി, ബ്ലോക്ക് വികസന സമിതി അദ്ധ്യക്ഷന്‍ കെ.സജീവന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങമായ ഗിരിജ ശശി, ജഠഅഷറഫ്, പ്രഭാശങ്കര്‍, ലിസി കെ.കെ, ജോയിന്റ് ബി.ഡി.ഒ.മാരായ അജിത്ത്കുമാര്‍, ബേബി ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രജിത പി.കെ സ്വാഗതവും പ്ലാന്‍ ക്ലര്‍ക്ക് സജീഷ് നന്ദിയും പറഞ്ഞു.