സുഭിക്ഷമായി പിപിഇ കിറ്റ് ലഭിക്കാന്‍ ‘സുഭിക്ഷ’ നിര്‍മ്മാണ പദ്ധതിയുമായി പേരാമ്പ്ര
പേരാമ്പ്ര: കോവിഡിനെ പ്രതിരോധിക്കാന്‍ പിപിഇ കിറ്റ് വിതരണമൊക്കെ നടത്താറുണ്ട് പലരും. എന്നാല്‍ പിപിഇ കിറ്റ് നിര്‍മ്മാണം നടത്തുന്നത് ഇതുവരെ കേട്ടിട്ടില്ല. പിപിഇ കിറ്റ് നിര്‍മ്മിച്ച് കോവിഡിനെ തുരത്തുകയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കുചേരാനും പഞ്ചായത്ത് അവസരം നല്കുന്നു.
സുഭിക്ഷ പിപിഇ കിറ്റ് നിര്‍മ്മാണം പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പി ബാബു നിര്‍വഹിച്ചു. കോവിഡ് രണ്ടാംഘട്ടത്തിലാണ് പിപിഇ കിറ്റ് നിര്‍മ്മാണം എന്ന ആശയം രൂപപ്പെട്ടുവരുന്നത്. നിലവില്‍ ലോക്ഡൗണുള്പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും രണ്ടാംഘട്ടത്തിന്റെ ഭീതിയില്‍ നിന്ന് പലയിടങ്ങളും മോചിതരായിട്ടില്ല.
ഒരു ദിവസം 5000 കിറ്റുകളാണ് ഉണ്ടാക്കുന്നത്. 600 വനിതകള്‍ക്കു താത്കാലികമായി തൊഴില്‍ നല്‍കാനും ഇതുവഴി കഴിയും. ടൈലറിങ്ങ് യൂണിറ്റുകള്‍ക്കാണ് മുന്‍ഗണന . പേരാമ്പ്ര ബ്ളോക് പഞ്ചായത്തിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.
ടൈലറിങ്ങ് നന്നായി അറിയുന്ന പവര്‍ മോട്ടോറുള്ളവരാണ് അപേക്ഷിക്കേണ്ടത് . അപേക്ഷ 8589034044 എന്ന വാട്സ്ആപ് നമ്പറില്‍ അയച്ചാല്‍ മതി. കൂടുതല്‍ കാര്യങ്ങള്‍ക്കു 9946209005 നമ്പറില്‍ വിളിക്കാവുന്നതാണ്.