സീഡ് ഫാം സ്ഥിരം തൊഴിലാളികളുടെ പിഎഫ്, പെന്‍ഷന്‍ഫണ്ട് പിടിക്കാന്‍ നടപടി വേണമെന്ന് ഗവ. അഗ്രികള്‍ചറല്‍ ഫാംവര്‍ക്കേഴ്സ് യൂണിയന്‍


പേരാമ്പ്ര: പേരാമ്പ്ര സീഡ് ഫാമിലെ സ്ഥിരം തൊഴിലാളികളുടെ പിഎഫ്, പെന്‍ഷന്‍ഫണ്ട് എന്നിവ പിടിക്കാന്‍ ആവശ്യമായ നടപടിവേണമെന്നും കാഷ്വല്‍ തൊഴിലാളികള്‍ക്ക് മാസത്തില്‍ 15 ദിവസം തൊഴില്‍ ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഗവ. അഗ്രികള്‍ചറല്‍ ഫാം വര്‍ക്കേഴ്സ് യൂണിയന്‍ എ.ഐ.ടി.യു.സി പേരാമ്പ്ര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു .

സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാബു കണ്ടോത്ത് അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി പി കെ സുരേഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .പി എം ശങ്കരന്‍ സ്വാഗതം പറഞ്ഞു .

സമ്മേളനത്തില്‍ പുതിയ ഭരവാഹികളെ തിരഞ്ഞെടുത്തു. ബാബു കണ്ടോത്ത് (പ്രസിഡന്റ്), പി.എം ശങ്കരന്‍ (വൈസ് പ്രസിഡന്റ്) ഹഫ്സത്ത് ഇ.പി (സെക്രട്ടറി), ബിജുലേഷ്.കെ (ജോയിന്റ് സെക്രട്ടറി), ലതിക പി.എം (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ഒമ്പത് അംഗ കമ്മിറ്റി രൂപീകരിച്ചു.