സിൽക്ക് മന്ദിറിൽ പോയവർ കോവിഡ് കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം


കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്തിനു സമീപത്തെ സില്‍ക്ക് മന്ദിര്‍ എന്ന സ്ഥാപനത്തില്‍ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രസ്തുത വസ്ത്രശാലയില്‍ ജനുവരി 23നും 30 നും ഇടയില്‍ സന്ദര്‍ശിച്ച വ്യക്തികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പനി, ചുമ, ജലദോഷം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വമേധയാ ക്വാറന്റിനില്‍ പോവുകയും ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയമാകേണ്ടതുമാണ്. ഈ സ്ഥാപനത്തിലെ കൊറോണ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കം ഉള്ള മുഴുവന്‍ ജീവനക്കാരും സ്വയം ക്വാറന്റിനില്‍ പ്രവേശിക്കണം. ഇവര്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിലോ കൊറോണ കണ്‍ട്രോള്‍ സെല്ലിലോ വിവരം അറിയിക്കുകയും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വിധേയമാകേണ്ടതുമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് പൂര്‍ണമായും സൗജന്യമായിരിക്കും.

കൊറോണ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 0495 2371471, 2376063, 2378300.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക