സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം, പരീക്ഷാഫലം അറിയാനുള്ള വെബ്‌സൈറ്റുകള്‍ ഏതെല്ലാം, നോക്കാം വിശദമായി
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. cbseresults.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ഫലപ്രഖ്യാപനത്തിനായി പ്രത്യേക മുല്യനിർണ്ണയരീതിയും ഏര്‍പ്പെടുത്തുകുമായിരുന്നു. പത്താം ക്ലാസിലെ കൂടുതൽ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും പതിനൊന്നാം ക്ളാസിൽ എല്ലാ തിയറി പേപ്പറിന്‍റെയും മാർക്കും പരിഗണിച്ച് 30 ശതമാനം വെയിറ്റേജും നൽകുമ്പോൾ, പന്ത്രണ്ടാം ക്ളാസിൽ പ്രാക്ടിക്കൽ, ഇന്‍റേണൽ മാര്‍ക്ക്, ക്ളാസ് പരീക്ഷകൾ ഉൾപ്പടെയിലെ പ്രകടനം കണക്കാക്കി 40 ശതമാനം വെയിറ്റേജ് നൽകിയാണ് ഫലപ്രഖ്യാപനം.
സ്കൂളുകൾ നേരത്തെ മൂന്ന് വർഷത്തെ മാർക്കുകൾ കണക്ക് ആക്കി സിബിഎസ്ഇക്ക് സമർപ്പിച്ചിരുന്നു. അതേസമയം മാനദണ്ഡം അനുസരിച്ച് യോഗ്യത നേടാത്ത കുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരമുണ്ട്. മാർക്കുകൾ മെച്ചപ്പെടുത്താൻ ആഗ്രഹമുള്ള കുട്ടികകൾക്കും വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. മാർക്കുകൾ സംബന്ധിച്ച് പരാതികൾ പരിഹരിക്കാൻ സ്കൂൾ തലത്തിലും സോണൽ തലത്തിലും സമിതിക്കൾക്ക് സിബിഎസ്ഇ രൂപം നൽകിയിട്ടുണ്ട്.