സിപിഐഎം ശിവപുരം ഓഫീസ് നേരെ ബോംബേറ്


കോഴിക്കോട്: കോഴിക്കോട് കരുമലയില്‍ വീണ്ടും യുഡിഎഫ് ആക്രമണം.പെട്രോള്‍ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. സിപിഐഎം ശിവപുരം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയാണ് പെട്രോള്‍ ബോംബേറ് നടത്തിയത്.തീപിടിത്തത്തില്‍ സിപിഐഎം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കത്തി നശിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.