സി.പി.എം പേരാമ്പ്ര വെസ്റ്റ് സമ്മേളനം എരവട്ടൂരില്‍; സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു


പേരാമ്പ്ര: സി.പി.എം പേരാമ്പ്ര വെസ്റ്റ് സമ്മേളനം എരവട്ടൂരില്‍ നടക്കും. ഒക്ടോബര്‍ 30ന് എരവട്ടൂരില്‍ നടക്കുന്ന ലോക്കല്‍ സമ്മേളനത്തിനായുള്ള സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സി.പി.എം ജില്ലാ കമ്മറ്റി അംഗംവും മുന്‍ എം.എല്‍.എയുമായ ഏ.കെ പത്മനാഭന്‍ മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി.ഗോപി അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി.ബാലന്‍ അടിയോടി, ലോക്കല്‍ സെക്രട്ടറി വി.കെ.സുനീഷ്, കെ.കുഞ്ഞിക്കണ്ണന്‍, എം.എം സുഗുതന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.നബീസ എന്നിവര്‍ പ്രസംഗിച്ചു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.പി രവീന്ദ്രന്‍ സ്വാഗതവും എം.എം.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.