സി.പി.എം തിരൂർ സെൻട്രൽ അന്നാര ബ്രാഞ്ച് അംഗം മേപ്പയ്യൂർ തേനാംകുഴിയിൽ ശ്രീധരൻ അന്തരിച്ചു



മേപ്പയ്യൂർ: തേനാംകുഴിയിൽ ശ്രീധരൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. സി.പി.എം തിരൂർ സെൻട്രൽ അന്നാര ബ്രാഞ്ച് അംഗമായിരുന്നു.

പൊന്നാനി എം.ഇ.എസ് കോളേജിലെ കൊമേഴ്സ് വിഭാഗം തലവനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എ.കെ.പി.സി.ടി.എ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രവർത്തക സമിതി അംഗം, പു.ക.സ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി, ജ്വാല ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ ശങ്കരൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ ഷീജ (അധ്യാപിക എ.എം.യു.പി. സ്കൂൾ, ഇരിങ്ങാവൂർ തിരൂർ). മക്കൾ ഡോക്ടർ നമിത, അതുൽ. മരുമകൻ ഡോക്ടർ കൃഷ്ണചന്ദ്രൻ (സെന്റ് ജയിൻസ് ആശുപത്രി, ചാലക്കുടി).

സഹോദരങ്ങൾ ഗംഗാധരൻ, രാധ, ടി. കെ പ്രഭാകരൻ (മുൻ അധ്യാപകൻ, ചേമഞ്ചേരി ഈസ്റ്റ്‌ യു.പി സ്കൂൾ, എൻ.സി.പി ബ്ലോക്ക്‌ സെക്രട്ടറി).

ശവസംസ്കാരത്തിന് ശേഷം നടന്ന അനുസ്മരണയോഗത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ അധ്യക്ഷനായി. സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സെക്രട്ടറി പി.പി രാധാകൃഷ്ണൻ, കെ.പി വേണുഗോപാൽ, സി.പി.എം തിരൂർ ഏരിയ കമ്മിറ്റി അംഗം പി.പി ലക്ഷ്മണൻ, മേലാട്ട് നാരായണൻ, കെ.കെ ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.