സി.പി.എം കൽപ്പത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് കെ. ചോയി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു



പേരാമ്പ്ര: സി.പി.എം കൽപ്പത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിനുവേണ്ടി അഞ്ചാം പീടികയിൽ നിർമിച്ച കെ. ചോയി സ്മാരക മന്ദിരം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. കെ. ചോയിയുടെ ഫോട്ടോ ജില്ലാ സെക്രട്ടറിയറ്റംഗം കെ. കുഞ്ഞമ്മതും കെ. ചോയിയുടെ ശില്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി ബാബുവും അനാച്ഛാദനംചെയ്തു. ഏരിയാ കമ്മിറ്റിഅംഗം കെ കുഞ്ഞിരാമൻ പതാക ഉയർത്തി.

ശില്പം തയ്യാറാക്കിയ കണ്ടോത്ത് പ്രകാശൻ, ലെനിന്റെ ചുമർ ചിത്രം തയ്യാറാക്കിയ ആർട്ടിസ്റ്റ് കുമാർ കൽപ്പത്തൂർ എന്നിവരെ ഏരിയാ കമ്മിറ്റി അംഗം കെ.കെ. ഹനീഫ ആദരിച്ചു. കെ. ചോയിയുടെ സഹോദരി കല്യാണി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പ്രകടനവും രക്തസാക്ഷി കുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

പൊതുസമ്മേളനം ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി.എൻ ശാരദ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ. കുഞ്ഞമ്മത്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്. സതീഷ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.കെ നളിനി, അഡ്വ. കെ.കെ. രാജൻ, പി.എം. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. കെ.സി. ബാബുരാജ് സ്വാഗതവും നിർമാണ കമ്മിറ്റി സെക്രട്ടറി എം. ദാമോദരൻ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.