സി.ഐ ഉള്‍പ്പെടെ മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനിലെ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ക്വാറന്റയിനിലാണ്.

കൊവിഡ് പോസിറ്റീവായ ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളു. മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ മുപ്പതിന് മുകളില്‍ ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്. സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു.