സി.എം ബാബുവിനെ ആദരിച്ച് മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


മേപ്പയ്യൂര്‍: ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന നിര്‍വഹകസമിതിയംഗവും ടൗണ്‍ വാര്‍ഡ് വികസന സമിതി കണ്‍വീനറുമായ സി.എം ബാബുവിനെ മേപ്പയൂര്‍ മണ്ഡലം
ലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കെ.പി.സി.സി.സെക്രട്ടറി സത്യന്‍ കടിയങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഇ.അശോകന്‍, കെ.പി.വേണുഗോപാല്‍, കെ.പി.രാമചന്ദ്രന്‍, കൂനിയത്ത് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.അനീഷ് സ്വാഗതവും ശ്രേയസ്സ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.