സാമൂഹ്യ സേവനത്തിന് വിഷു അവധിയില്ല; കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്കാരം ഏറ്റെടുത്ത് നടത്തി തിരുവങ്ങൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ
ചേമഞ്ചേരി: വിഷുദിനത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട തിരുവങ്ങൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് നേതൃത്വം തൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകർ. തിരുവങ്ങൂർ ഭഗവതികണ്ടി രാമകൃഷ്ണൻ 68 വയസ് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇദ്ധേഹത്തിന്റെ സംസ്കാരത്തിനുള്ള ചുമതല ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. സന്ദീപ് പള്ളിക്കര, ശിവപ്രസാദ്, ഷൈരാജ് എന്നിവരാണ് പിപിഇ കിറ്റ് ധരിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരത്തിന് നേതൃത്വം നൽകിയത്.
അംബുജാക്ഷിയാണ് മരണപ്പെട്ട രാമകൃഷ്ണന്റെ ഭാര്യ. മക്കൾ: അനൂപ് കൃഷ്ണൻ (ഫിഷറീസ്), അരുൺ കൃഷ്ണൻ (റെയിൽവേ). മരുമക്കൾ: ബിന്ധ്യ (ഗവ.എച്ച്.എസ്.എസ് പയ്യോളി), അഖില. സഹോദരങ്ങൾ: മനോഹരൻ, ചന്ദ്രിക, ഗീത.