സാമൂഹ്യ സുരക്ഷ മിഷനില്‍ ജില്ലാ കോഡിനേറ്റര്‍ തസ്തികയിലേക്ക് തിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 14
കോഴിക്കോട്:കേരള സര്‍ക്കാരിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷ മിഷനില്‍ ജില്ലാ കോഡിനേറ്റര്‍ ഒഴിവുകള്‍. ഒരുവര്‍ഷത്തെ കരാറടിസ്ഥാനത്തിലാകും നിയമനം. ആകെ 12 ഒഴിവുകളാണുള്ളത്. കേരളത്തില്‍ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം.
യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/ പബ്ലിക് ഹെല്‍ത്ത് മാസ്റ്റര്‍ ബിരുദവും ആരോഗ്യം/ ഭിന്നശേഷി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രവര്‍ത്തിച്ച് കുറഞ്ഞത് രണ്ടുവര്‍ഷത്തെ പരിചയവും.
പ്രായം: 40 വയസ്സ്.
ശമ്പളം: 32,560 രൂപ
എഴുത്ത് പരീക്ഷ, അക്കാദമിക രംഗത്തെ മികവ്, അഭിമുഖം, പ്രവര്‍ത്തി പരിചയം എന്നിവ അടിസ്ഥാനപ്പെടുത്തിയാകും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഔദ്യോഗിക വെബ്‌സൈറ്റായ http://www.socialsecuritymission.gov.inഎന്ന വെബ്‌സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. 2020-ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജൂലായ് 14 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.