സാംസ കോഴിക്കോടിൻ്റെ കഥാകാരനെ അനുസ്മരിച്ചു


കൊയിലാണ്ടി: സാംസ ഗ്രന്ഥാലയം കറുവങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോടിന്റെ കഥാകാരൻ എസ്.കെ.പൊറ്റക്കാട് അനുസ്മരണം സംഘടിപ്പിച്ചു. പൊറ്റക്കാടിന്റെ പുസ്തകങ്ങളുടെ പ്രദർശനവും, ശാസ്ത്ര സാഹിത്യ ക്വിസും സംഘടിപ്പിച്ചു.

കെഎസ്ടിഎ കൊയിലാണ്ടി സബ് ജില്ല ജോയിൻ്റ് സെക്രട്ടറിയും സയൻസ് അധ്യാപകനുമായ വി.അരവിന്ദാക്ഷൻ ശാസ്ത്ര-സാഹിത്യ ക്വിസിന് നേതൃത്വം നൽകി. എൽപി വിഭാഗം പ്രശ്നോത്തരിയിൽ മൊണാൽ ഫെസ, യുപി വിഭാഗത്തിൽ ആത്തിഫ് സമാൻ എന്നിവർ വിജയിച്ചു.

സി.പ്രഭ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പി.പി.സുലൈമാൻ, അബ്ദുൾ നിസാർ എന്നിവർ സംസാരിച്ചു. ഋഷബ് വി.ശംമ്പു സ്വാഗതം പറഞ്ഞു. ഋത്വയ് എസ്‌.ഗോവിന്ദിൻ്റെ നേതൃത്വത്തിൽ ഉപകര സംഗീത പരിപാടിയും നടന്നു.